വടക്കഞ്ചേരി: യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞപ്ര പന്നക്കോട് നാല് സെന്റ് കോളനിയിൽ കൃഷ്ണന്റെ മകൻ അഭയൻ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കാലിൽ പൊള്ളലേറ്റതിന് സമാനമായി കരിവാളിച്ച പാടുള്ളതിനാൽ ഷോക്കേറ്റാണോ മരിച്ചത് എന്ന് സംശയിക്കുന്നു. രാത്രി പാടത്ത് തവള പിടിക്കാനായി പോയതാവാമെന്ന് പൊലീസ് പറയുന്നു.
ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സി.ഐ മഹേന്ദ്ര സിംഹൻ എന്നിവർ മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലതെത്തി പരശോധന നടത്തി. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജലേക്ക് മാറ്റി. അമ്മ: സത്യഭാമ. ഭാര്യ: ഷീജ. മകൻ: അവിനാഷ് കൃഷ്ണ.