പാലക്കാട്: പറളി എക്‌സൈസ് റേഞ്ച് സംഘം പിരായിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പൂടൂർ ജംഗ്ഷനിൽ നിന്ന് പത്തുലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. പൂടൂർ സ്വദേശി രമേഷ് (45)ആണ് അറസ്റ്റിലായത്. പറളി റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റ്രീവ് ഓഫീസർമാരായ പി.എൻ.സനിൽ, ജിഷു ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർ എ.കെ.അരുൺകുമാർ, എം.കെ.പ്രേംകുമാർ, എം.ഐ.അബ്ദുൾ ബഷീർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എ.അജിത, ഡ്രൈവർ രഘുനാഥൻ എന്നിവർ പങ്കെടുത്തു.