പാലക്കാട്: മോയൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 20 നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി കഞ്ചിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം. മോയൻസിലെ 150 ഓളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ല. ഇവർക്കായി സ്‌കൂൾ ആരംഭിച്ച മൊബൈൽ ഫോൺ ലൈബ്രറിയിലേക്കാണ് ഫോണുകൾ നൽകിയത്.

സ്‌കൂളിൽ നടന്ന ചടങ്ങിൽ കഞ്ചിക്കോട് കിഫ് പ്രസിഡന്റ് കെ.പി. ഖാലിദും ജനറൽ സെക്രട്ടറി കിരൺ കുമാറും മൊബൈൽ ഫോണുകൾ കൈമാറി. സ്‌കൂൾ പ്രിൻസിപ്പൽ ലിസി പി. ജോസഫ് ഏറ്റുവാങ്ങി. പി.ടി.എ എക്‌സിക്യൂട്ടിവ് അംഗം അനന്തൻ, അഡീഷണൽ ഹെഡ് മിസ്ട്രസ് ഉഷ, ഗയർ സെക്കൻഡറി വിഭാഗം ഹെഡ് മിസ്ട്രസ് നിർമല തുടങ്ങിയവർ പങ്കെടുത്തു.