വടക്കഞ്ചേരി: ദുബായിൽ കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു. കിഴക്കഞ്ചേരി തച്ചക്കോട് പരുക്കംപാടം ശ്രീലകത്തിൽ മനോഹരന്റെ മകൻ നിഖിൽ ( 38) ആണ് കൊവിഡ് ബാധിച്ച് ശനിയാഴ്ച ദുബായിൽ മരിച്ചത്. സംസ്‌കാരം ദുബായിൽ തന്നെ നടക്കും. അമ്മ: പത്മാവതി. ഭാര്യ: ചിത്ര. മക്കൾ: അനൈഷ, ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്, സഹോദരി: നിഷി