ശ്രീകൃഷ്ണപുരം: മുണ്ടൂർ- തൂത റോഡ് നാലുവരിപ്പാതയാക്കി നിർമ്മാണം പൂർത്തിയാക്കണമെന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പലയിടത്തും റോഡിന് വീതിയില്ലെന്നും മുഴുവൻ ഭാഗത്തും നാലുവരിപ്പാത തന്നെ നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. സരിൻ, വി.എൻ. കൃഷ്ണൻ,പി. ഗിരീശൻ, കെ. മധുസൂദനൻ, കെ. ബാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ, കെ. ഉദയൻ ,ഇ. ഗോപാലകൃഷ്ണൻ സംസാരിച്ചു.