പട്ടാമ്പി: തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. വരവൂർ പെരുംകുന്ന് സുധാകരൻ (38) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സുധാകരൻ മീൻ പിടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയത്.
ക്ഷേത്രത്തിന് സമീപം സുധാകരൻ സഞ്ചരിച്ച ബൈക്കും വസ്ത്രവും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടതാകാമെന്ന നിഗമനത്തിൽ പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയത്..
രാവിലെ ആരംഭിച്ച തെരച്ചിൽ ഉച്ചയോടെ നിറുത്തി. വൈകീട്ട് ഭാരതപ്പുഴയിൽ ഞാങ്ങാട്ടിരി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.