ശ്രീകൃഷ്ണപുരം: പഞ്ചായത്ത് അഗ്രികൾച്ചറൽ ഇപ്രൂവ്‌മെന്റ് സഹകരണ സംഘം അംഗങ്ങൾക്ക് വിദ്യ തരംഗിണി വായ്പ നൽകുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വി.കെ. ശ്രീകണ്ഠൻ നിർവഹിക്കും. മംഗലംകുന്ന് കിഴക്കെക്കര മണ്ഡപത്തിൽ നടക്കുന്ന യോഗത്തിൽ മാസ്‌ക്, വിവിധയിനം വിത്തുകൾ, തെങ്ങ് കവുങ്ങ് തുടങ്ങിയ തൈകൾ, കൈയ്ക്കോട്ട് തുടങ്ങിയവ വിതരണം ചെയ്യും. സംഘം പ്രസിഡന്റ് കെ. രാമകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡയറക്ടർമാർ സംസാരിക്കും.