വടക്കഞ്ചേരി: വാഹനാപകടത്തിൽ മംഗലം ഡാം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡിൽ അമൃത കണ്ണാശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം. കരിങ്കല്ലു കയറ്റി വന്ന ടിപ്പർ ലോറിയിൽ നിന്നും കരിങ്കല്ല് റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ട് എതിർദിശയിൽ വന്ന യുവാക്കൾ ബൈക്ക് വെട്ടിക്കുന്നതിനിടെ റോഡരികിൽ നിറുത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മംഗലംഡാം ചൂരക്കോട് പരേതനായ തങ്കപ്പന്റെ മകൻ ശശി (34), തങ്കപ്പന്റെ സഹോദരൻ മണിയുടെ മകൻ മഹേഷ് (21) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വടക്കഞ്ചേരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.