നെന്മാറ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതിക്കൊള്ള അവസാനിപ്പിക്കുക, പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധവ് പിൻവലിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിൽപ്പു സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, പി.പി. ശിവപ്രസാദ്, എ. ശിവരാമൻ, കെ. കുമാരൻ, എസ്.എം. ഷാജഹാൻ, എ. മോഹനൻ, എസ്. ഹനീഫ, കെ.വി. പ്രദീഷ്, എ. രാധാകൃഷ്ണൻ, കെ. കുഞ്ഞൻ, രാജേഷ് പല്ലശ്ശന, ആർ. വേലായുധൻ, വി.പി. രാജു, ആർ. ചന്ദ്രൻ, എസ്. കാസിം, അമീർജാൻ, പ്രദീപ് നെന്മാറ, മഞ്ജുഷ ദിവാകരൻ, സുനിത, ശ്രുതി രാജ്, എൻ. ഗോഗുൽദാസ്, ഷീജ കലാധരൻ, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.