samaram
കേരളപ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാലക്കാട് ടൗൺ യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ച പകൽ പന്ത സമരം ഡി.സി.സി ജനറൽ സെക്രട്ടറി സി.ബാലൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: യൂത്ത് കോൺഗ്രസ് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള പീഡനങ്ങൾക്കെതിരെ ഒലവക്കോട് ജംഗ്ഷനിൽ പകൽപ്പന്ത സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി. ബാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഖിലേഷ് അയ്യർ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, ജലാൽ തങ്ങൾ, ഷരീഫ് റഹ്മാൻ, അസ്‌കർ, സഞ്ജയ്, ഹരികൃഷ്ണൻ, പ്രജേഷ്, അമൽ ജിത്ത് എന്നിവർ സംസാരിച്ചു.