പാലക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ബെന്നി വർഗീസ് ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ജോബ് നെടുങ്ങാടൻ, ജില്ലാ ട്രഷറർ സുനു ചന്ദ്രൻ, ജോജി തോമസ്, മുജീബ് റഹിമാൻ, ഷാജി തുടങ്ങിയവർ സംബന്ധിച്ചു. പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനവും നൽകി.