ശ്രീകൃഷ്ണപുരം: പഞ്ചായത്തിലെ ഏഴാം വാർഡ് കുളക്കാട്ടുകുറുശ്ശിയിൽ 21 കുടുംബങ്ങൾ താമസിക്കുന്ന മേക്കോട്ടിൽ കോളനിയിലേക്കുള്ള റോഡ് വികസനം സാദ്ധ്യമാക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുന്നുവെന്ന് കോളനി നിവാസികൾ. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. പ്രേംകുമാർ എം.എൽ.എയ്ക്ക് കോളനി നിവാസികൾ നിവേദനം നൽകി. പഞ്ചായത്തിന്റെ കീഴിലുള്ള വർഷങ്ങൾ പഴക്കമുള്ള റോഡ് റീ ടാറിംഗ് ചെയ്യുന്നതിനും മൺപാത കോൺക്രീറ്റ് ചെയ്യുന്നതിനും വനംവകുപ്പിന്റെ ഇടപെടൽ തട,മാകുന്നുവെന്നാണ് ആരോപണം. മേക്കോട്ടിൽ കോളനിയിലെ പൊതു കുളം നവീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എം.സി. വാസുദേവൻ, പി. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.