ചെർപ്പുളശ്ശേരി: ശ്രീകൃഷ്ണപുരം സമഗ്ര ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലെ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മേഖലയിൽ ഇന്നും നാളെയും ശുദ്ധജല വിതരണം മുടങ്ങും. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലാണ് ഭാഗികമായി ജലവിതരണം മുടങ്ങുകയെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.