പെരുങ്ങോട്ടുകുറിശ്ശി: കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയുടെ ആഭിമുഖ്യത്തിൽ ചൂലനൂരിൽ 13, 14 വാർഡുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരുവാർഡുകളിലുമായി 300 ഓളം കുട്ടികൾക്കാണ് കൊവിഡ് സാഹചര്യത്തിൽ കൈത്താങ്ങായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാധ മുരളീധരൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് ശിവദാസൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. മക്കി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി. പ്രദീപ്, ടി.കെ. അഖിൽ, ഇ.പി. പൗലോസ്, കെ. രവീന്ദ്രനാഥ്, ആർ. പ്രദോഷ്, ദീപ ഗിരീഷ്, വി.കെ. ഷാജിനി, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.