പാലക്കാട്: വൈദേശിക ആധിപത്യത്തിന് മുന്നിൽ ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച ദേശീയ നേതാവായിരുന്നു ചേറ്റൂർ ശങ്കരൻ നായരെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ സുമേഷ് അച്യുതൻ. സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി മങ്കരയിൽ ചേറ്റൂരിന്റ സ്മൃതികുടീരത്തിൽ സംഘടിപ്പിച്ച 164-ാം ജന്മദിന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അദ്ധ്യക്ഷനായി. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, കെ. ഭവദാസ്, സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികളായ ഗിരീഷ് നൊച്ചുള്ളി, ഹരിദാസ് മച്ചിങ്ങൽ, എ.സി. സിദ്ധാർത്ഥൻ, സുഭാഷ് പറളി, എൻ. അച്യുതൻ കുട്ടി, അഖിൽ .എൻ.കെ സംസാരിച്ചു.