ശ്രീകൃഷ്ണപുരം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി നിന്തലിനിടെ മുങ്ങിത്താഴ്ന്ന 45കാരനെ പ്ലസ് ടു വിദ്യാർത്ഥികൾ രക്ഷപെടുത്തി. ചെർപ്പുള്ളശ്ശേരി സ്വദേശിയായ 45കാരനെ ആണ് വിദ്യാർത്ഥികളായ കിരണും വൈഷ്ണവും ചേർന്ന് രക്ഷിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.
സുഹൃത്തുക്കളായ എട്ടുപേരോടൊപ്പം പുഞ്ചപ്പാടം കോടർമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ 45 കാരൻ കുളത്തിലിറങ്ങി നീന്തുന്നതിനിടെ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. ഈ സമയം മറുകരയിൽ വിശ്രമിക്കുകയായിരുന്ന കുട്ടികൾ കുളത്തിന്റെ മദ്ധ്യത്തിലേക്ക് നീന്തിയെത്തി ഇയാളെ കരയ്ക്കെത്തിച്ചു.
ചെർപ്പുള്ളശ്ശേരി എം.ഇ.എസ് കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയായ വൈഷ്ണവ് പുഞ്ചപ്പാടം താനിക്കപ്പറമ്പിൽ ബാലകൃഷ്ണന്റെയും നിർമ്മലയുടെയും മകനാണ്. വെള്ളിനേഴി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കിരൺ
പുഞ്ചപ്പാടം ഷാരത്ത്കുന്ന് ബാലസുബ്രഹ്മണ്യൻ - ശാന്തകുമാരി ദമ്പതികളുടെ മകനാണ്.