പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾക്ക് മലമ്പുഴ റീജ്യണൽ അഗ്രികൾച്ചറൽ ടെക്‌നോളജി ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ കൂൺകൃഷി പരിശീലന പരിപാടിക്ക് തുടക്കം. ആർ.എ.ടി.ടി.സിയിൽ നിന്നും പരിശീലനം ലഭിച്ച് വിജയകരമായി കൂൺകൃഷി സംരംഭം നടത്തുന്ന പാടൂർ സ്വദേശിനി ബിന്ദു ആണ് പരിശീലനം നൽകുന്നത്. ആർ.എ.ടി.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ആശനാഥ് ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അദ്ധ്യക്ഷനായി. അസി. പ്രിസൺ ഓഫീസർമാരായ ബിന്ദു, ആതിര, അസി. സൂപ്രണ്ടുമാരായ അപ്പുകുട്ടി, സതീഷ്, അസി. സൂപ്രണ്ട് മിനിമോൾ എന്നിവർ പങ്കെടുത്തു.