അലനല്ലൂർ: മണ്ഡലം മഹിളാ കോൺഗ്രസ് പെട്രോൾ, ഡീസൽ ഗ്യാസ് എന്നിവയുടെ വില വർദ്ധനവിനെതിരെ അലനല്ലൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. വേണുഗോപാലൻ ധർണ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുള്ളത്ത് ലത അദ്ധ്യക്ഷയായി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.എ. സുഗുണകുമാരി, കാസിം ആലായൻ, പഞ്ചായത്ത് മെമ്പർമാരായ അനിത, ആയിഷാബി, അജിത പാക്കത്ത്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ബിന്ദു ഏലിയാസ്, ഫസ്ന കൊന്നാടൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അൻവർ എന്നിവർ പങ്കെടുത്തു.