കൊല്ലങ്കോട്: രണ്ടു ദിവസമായി തുടർന്നു പെയ്യുന്ന മഴയിൽ കൊല്ലങ്കോട് ആനമാറി, ബംഗ്ലാവ് മേട് എന്നിവിടങ്ങളിലായി രണ്ടു വീടുകൾ തകർന്നു. ആനമാറി ചെല്ലക്കുട്ടിയും ബംഗ്ലാവ് മേട് മാരിമുത്തുവിന്റെയും വീടുകളാണ് തകർന്നത്. കാലപ്പഴക്കമുള്ള വീടുകളുടെ മേൽക്കൂരയും ചുമരുമാണ് തകർന്ന് വീണത്.