ശ്രീകൃഷ്ണപുരം: കാർഷിക സഹകരണ സംഘങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കാർഷിക വികസന സഹകരണ സംഘം സംഘടിപ്പിച്ച കാർഷികോപകരണ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാ തരംഗിണി ഫോൺ വിതരണം, തെങ്ങിൻ തൈ വിതരണം, ഔഷധസസ്യ വിതരണം എന്നിവയും അദ്ദേഹം നിർവഹിച്ചു. കോടർമണ്ണ ക്ഷേത്രക്കുളത്തിൽ അകപ്പെട്ടയാളെ രക്ഷിച്ച വൈഷ്ണവ്, കിരൺ എന്നിവരെ എം.പി അനുമോദിച്ചു. സഹകരണ സംഘം പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ, എം.എ. പരമേശ്വരൻ, കൊമ്പത്ത് ഭാസ്‌കരൻ, കെ. ഉണ്ണിക്കൃഷ്ണൻ, എം.സി. നാരായണൻകുട്ടി, പി. സുബ്രഹ്മണ്യൻ സംസാരിച്ചു.