ആലത്തൂർ: മുഴുവൻ കടകളും എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സമരം ചെയ്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആലത്തൂർ വ്യാപാരി കൂട്ടായ്മ പ്രതിഷേധ സമരം നടത്തി.
വ്യാപാരി നേതാക്കളായ നിജാമുദീൻ, കാജാ ഹുസൈൻ, നൗഷാദ് ചുണ്ടക്കാട്, ഹക്കീം പീടികപറമ്പിൽ, സുനു ചന്ദ്രൻ, മഹേഷ് അത്തിപ്പൊറ്റ, ദീപു ചന്ദ് കെ.സി തുടങ്ങിയവർ നേതൃത്വം നൽകി