congress
നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉദ്ഘാടനം ചെയ്യുന്നു

നെന്മാറ: പ്രാദേശിക ലോക്ക് ഡൗണിനെ തുടർന്ന് ജോലിയും വരുമാനവും നഷ്ടമായ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എം. ഷാജഹാൻ, ശിവപ്രസാദ്, എ. മോഹനൻ, എ. രാധാകൃഷ്ണൻ, ആർ. വേലായുധൻ, പ്രദീപ് നെന്മാറ തുടങ്ങിയവർ നേതൃത്വം നൽകി.