വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ ടൗണിൽ അപകട ഭീഷണിയായി നിൽക്കുന്ന ഉണങ്ങിയ മരം മുറിച്ചുമാറ്റണമെന്ന് ആവശ്യം. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹന തിരക്കുമുള്ള ഭാഗത്ത് മരമില്ലിന് സമീപത്താണ് വലിയമരം ഉണങ്ങിനിൽക്കുന്നത്. ഉണങ്ങി ദ്രവിച്ച് നിൽക്കുന്നതിനാൽ ഇടയ്ക്കിടെ കൊമ്പുകൾ പൊട്ടിവീണ് അപകടം പതിവാണ്. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.