congress
കേരള കോൺഗ്രസ് (എം) പാലക്കാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കുശലകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേരള കോൺഗ്രസ് (എം) പാലക്കാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ ഒമ്പതാം വാർഡിലെ മുരുകണി റോഡ് ഗതാഗതയോഗ്യമാക്കുക, റോഡിലെ ദുരിതയാത്ര ഒഴിവാക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. രാജേന്ദ്രൻ കല്ലേപ്പുള്ളി, ആർ. പമ്പവാസൻ, യു. കിഷോർ, സി. രവീന്ദ്രൻ, ആർ. ഷിജു, എ. കലാധരൻ, ഡി. ഷിബു എന്നിവർ സംസാരിച്ചു.