അഗളി: ആദിവാസി ക്ഷേമസമിതിയും, എൻ.എം.സി.ടിയും ചേർന്ന് റോയൽ എൻഫീൽഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അട്ടപ്പാടിയിൽ 30 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. അട്ടപ്പാടിയിലെ ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകൾക്കുമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തത്. അഗളി പഞ്ചായത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ഏറ്റുവാങ്ങി.
പൾസ് ഓക്‌സി മീറ്റർ, ഓക്‌സിജൻ കോൺസട്രേറ്റർ, പോർട്ടബിൾ എക്സ്റെ മെഷീൻ, പി.പി.ഇ കിറ്റ്, എൻ 95 മാസ്‌കുകൾ, സാനിറ്റൈസർ, ഹാൻഡ് വാഷ്, കൈയ്യുറകൾ തുടങ്ങിയവയാണ് വിതരണം നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതിമുരുകൻ, വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനോജ്, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, എം.ആർ. ജിതേഷ്, വേലമ്മ, ഡോ. ദിബിൻ, ഷരീൻ, ശങ്കരനാരായണൻ, റെജി, ഗൗതം, എം. രാജൻ, ഡോ. ജൂഡ്, മുരുകേശ് ബാബു, പരമേശ്വരൻ, അനിൽകുമാർ, ഡോ. ശരണ്യ എന്നിവർ സംസാരിച്ചു.