aarya-obit-hanging
ആര്യ

വടക്കഞ്ചേരി: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് രാജീവിന്റെ മകൾ ആര്യ (15) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ആര്യയെ കണ്ട സഹോദരൻ നാട്ടുകാരെ വിളിച്ച് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മമ്പാട് സെന്ററിൽ ചായക്കട നടത്തുന്ന രാജീവും ഭാര്യയും കട തുറക്കുന്നതിനായി പുലർച്ചെ അഞ്ചിന് പോയപ്പോഴാണ് സംഭവം. കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയായിരുന്നു. ബുധനാഴ്ച ഫലം പ്രസിദ്ധീകരിച്ചതിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തതിൽ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് വീട്ടുകാർ പറയുന്നു.

കിഴക്കഞ്ചേരി സ്കൂളിൽ തന്നെ ആര്യയുടെ ക്ലാസ്സിൽ പഠിക്കുന്ന കിഴക്കഞ്ചേരി കോട്ടേക്കുളം കൊട്ടടി അപ്പുക്കുട്ടൻ മകൻ അഭിജിത്ത് (16) ബുധനാഴ്ച തുങ്ങിമരിച്ചിരുന്നു. ആര്യയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും. അമ്മ: അനിത. സഹോദരൻ: അനുരാജ്.