mgm-dam
മംഗലം ഡാം അ​ണ​ക്കെ​ട്ടി​ലെ​ ​വെ​ള്ളം​ ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി ഷ​ട്ട​റു​ക​ൾ​ ​തു​റ​ന്ന​പ്പോൾ.

മംഗലംഡാം: മംഗലംഡാം അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ തുറന്നു. വ്യാഴാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 76.7 എത്തിയതിനെ തുടർന്ന് 3 ഷട്ടറുകൾ 3 സെ.മീ വീതം ഉയർത്തി. പിന്നീട് വൈകീട്ടോടെ ഇത് ആറ് സെന്റിമീറ്ററാക്കി ഉയർത്തി. റൂൾ കർവ് പ്രകാരം അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. വൃഷ്ടിപ്രദേശത്ത് മഴതുടരുന്നതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോതനുസരിച്ച് തുറന്ന ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.