മണ്ണാർക്കാട്: പനയമ്പാടത്ത് വീണ്ടും അപകടം. പാലക്കാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും മണ്ണാർക്കാട് ഭാഗത്തേക്ക് വരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കല്ലടിക്കോട്, തച്ചമ്പാറ, വട്ടമ്പലം ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.