കോങ്ങാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും കേരളശ്ശേരി എട്ടാം വാർഡിൽ അയനാറി പ്രദേശത്ത് പുത്തൻവീട്ടിൽ തോമസിന്റെ വീടിന്റെ മുകളലേക്ക് മരം കട പുഴകി വീണു. വീടിന്റെ മേൽക്കൂരയും അടുക്കളയുടെ ഭാഗവും പൂർണമായും തകർന്നു. അടുക്കളയിൽ അപകട സമയത്ത് ആളില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വാർഡ് മെമ്പർ പി. രാജീവ് അപകടം നടന്ന വീട് സന്ദർശിച്ചു. കാലവർഷക്കെടുതിയിൽ നാശ നഷ്ടം സംബന്ധിച്ച് റവന്യൂ അധികൃതർക്ക് അപേക്ഷ നൽകി.