നല്ലേപ്പിള്ളി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമരാജിന്റെ 119-ാം ജന്മവാർഷികാഘോഷം നല്ലേപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മണ്ഡലം മുൻ പ്രസിഡന്റ് ടി. കാസിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രഘുനാഥ് അദ്ധ്യക്ഷനായി. സി. ചാത്തുണ്ണി, പി. സുകുമാരൻ, കെ. സേതുമാധവൻ, പി. മണി, എം. അനൂപ് എന്നിവർ പ്രസംഗിച്ചു