മംഗലംഡാം : ബാലികയെ പീഡിപ്പിച്ച ആദിവാസി യുവാവ് അറസ്റ്റിൽ . തളികക്കല്ല് കോളനിയിലെ ദാമോദരന്റെ മകൻ മനോജ് (28) ആണ് ഇതേ കോളനിയിലെ 11 കാരിയെ പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് മംഗലം ഡാം എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ് പ്രതിയെ തളികക്കല്ല് കോളനിയിൽ നിന്നും പിടികൂടി. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.