മംഗലംഡാം: പൊൻകണ്ടത്ത് കൂട് തകർത്ത് ആടിനെ മോഷ്ടിച്ചതായി പരാതി. പള്ളിക്കു മുന്നിൽ പഞ്ചായത്ത് മുൻ മെമ്പർ വാഴാംപ്ലാക്കൽ അച്ചാമ്മ തങ്കച്ചന്റെ വീട്ടിലെ പന്ത്രണ്ട് കിലോയോളം തൂക്കം വരുന്ന മുട്ടനാടിനെയാണ് രാത്രി സമയം കവർന്നത്. കൂട് പൊളിച്ച് കഴുത്തിൽ കെട്ടിയ കയർ മാറ്റിയാണ് ആടിനെ കൊണ്ടുപോയിട്ടുള്ളത്. കാറ്റും മഴയ്ക്കുമൊപ്പം കറന്റില്ലാത്ത സമയത്തായിരുന്നു സംഭവം. കൂട്ടിൽ വേറെ രണ്ട് ആടുകൾ കൂടി ഉണ്ടായിരുന്നു.പുലി പിടിക്കുന്നതല്ലാതെ മൃഗ മോഷണം പ്രദേശത്ത് ആദ്യ സംഭവമാണെന്ന് പറയുന്നു. വീട്ടുകാർ മംഗലംഡാം പൊലീസിൽ പരാതി നൽകി.