പാലക്കാട്: സ്ത്രീ സുരക്ഷാ കാമ്പയിന്റെ ഭാഗമായി കൊട്ടേക്കാട് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ സ്‌നേഹഗാഥ സംഘടിപ്പിച്ചു. പരിപാടി മരുതറോഡ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കുമാരി അദ്ധ്യക്ഷയായി. അജില സക്കറിയ വിഷയാവതരണം നടത്തി. അഡ്വ. സിദ്ധാർത്ഥൻ, ഷെറീന, കെ.ജി. മരിയ ജെറാൾഡ്, എസ്. സിന്ധു എന്നിവർ പങ്കെടുത്തു.