congress
ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഞ്ചപ്പാടം വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: വനം കൊള്ളയെപ്പറ്റി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കുക, അന്യായമായ പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, മുണ്ടൂർ - തൂത നാലുവരിപ്പാതയിൽ എല്ലായിടത്തും ഒരേ വീതിയിൽ സ്ഥലം ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഞ്ചപ്പാടത്ത് ധർണ നടത്തി. ധർണ കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

മുണ്ടൂർ തൂത നാലുവരിപ്പാത നിർമ്മാണത്തിലെ ഉദ്യോഗസ്ഥ മണ്ണു മാഫിയ ബന്ധം അന്വേഷിക്കണമെന്നും പാവങ്ങളെ ഭീഷണിപ്പെടുത്തി ചില ഭാഗങ്ങളിൽ മാത്രം വീതി കൂട്ടുന്ന നയം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി. ഗിരീശൻ, കെ.എം. ഹനീഫ, വി.എൻ. കൃഷ്ണൻ, കെ. ബാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. ജസീൽ, കെ. ഉണ്ണിക്കൃഷ്ണൻ, എ.പി. രത്നകുമാർ, എം.സി. നാരായണൻകുട്ടി, വി. വിനോജ്, കെ. ശ്രീകാന്ത്, സി.എൻ. അനുരൂപ് എന്നിവർ സംസാരിച്ചു.