ശ്രീകൃഷ്ണപുരം: പത്ര ദൃശ്യ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മ മീഡിയ സെന്റർ ശ്രീകൃഷ്ണപുരത്ത് പ്രവർത്തനം തുടങ്ങി. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മീഡിയ സെന്റർ പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി: ഇ. സുനിൽകുമാർ, ശ്രീകൃഷ്ണപുരം സി.ഐ: കെ.എം. ബിനീഷ്, ശാന്തകുമാർ വെള്ളാലത്ത്, എൻ.വി. മുരളീ കൃഷ്ണൻ, സി. ഗോപാലകൃഷ്ണൻ, പി.എം. പ്രേംജിത്ത്, സി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), സി. ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ. രജേഷ് (സെക്രട്ടറി) കെ.വി. അരുൺ (ജോ. സെക്രട്ടറി), പി.എം. പ്രേംജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.