ആലത്തൂർ: കളഞ്ഞു കിട്ടിയ പഴ്സും രേഖകളും തിരികെ നൽകി മിൽമ ജീവനക്കാരൻ മാതൃകയായി. ആലത്തൂർ പൊലീസ് സ്‌റ്റേഷന് സമീപത്തെ മിൽമ പ്രീമിയം ഔട്ട്‌ലെറ്റ് ജീവനക്കാരൻ ഫിറോസാണ് വിവിധ രേഖകൾ അടങ്ങിയ പഴ്സ് തിരികെ നൽകിയത്. ഇന്നലെ രാവിലെ സ്ഥാപനത്തിലേക്ക് വരുമ്പോഴാണ് ക്രസന്റ് ആശുപത്രിയുടെ സമീപത്തുനിന്ന് ഫിറോസിന് പഴ്സ് കളഞ്ഞുകിട്ടിയത്. ആലത്തൂർ കുന്നംപറമ്പിൽ സ്വദേശിയായ ഫാസിൽ മജീദിന്റെ പഴ്സാണ് കളഞ്ഞു പോയത്. വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് പഴ്സ് നഷ്ടമായത്.