ചിറ്റൂർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. തെക്കെ ഗ്രാമം എൻ.വെങ്കിടേശ്വറിന്റെ പറമ്പിലെ തെങ്ങാണ് കടപുഴകി റോഡിനു കുറുകെ വീണത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. ചിറ്റൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം. രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കെ. അപ്പുണ്ണി, എം. വിനോദ്, വൈ. മുഹമ്മദ് ഷഫീർ, വി. രമേശ്, പി.എം. മഹേഷ്, ഹോംഗാർഡ് ആർ. പ്രതീഷ് എന്നിവർ എത്തിയാണ് തെങ്ങു മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.