പാലക്കാട്: കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വം ഹേമാംബിക സംസ്‌കൃത ഹൈസ്‌കൂളിൽ ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട് ഫോൺ പദ്ധതിയുടെ ഉദ്ഘാടനം മലബാർ ദേവസ്വ ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. 870 ഓളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തിയതിന് വള്ളി ടീച്ചർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിനെ ആദരിച്ചു. മാനേജറും ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസറുമായ ജിതേഷ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ, അദ്ധ്യാപകരായ ബിന്ദു, നിതിൻ കണിച്ചേരി, ക്ലാർക്ക് ഉണ്ണിക്കണ്ണൻ എന്നിവർ സംസാരിച്ചു.