പല്ലശ്ശന: ഡി.വൈ.എഫ്.ഐ പല്ലശ്ശന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തല്ലുമന്ദിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. പ്രശാന്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം എൻ. ജിജി, മേഖലാ സെക്രട്ടറി എം. മോഹൻദാസ്, വൈസ് പ്രസിഡന്റ് എം. രാജേഷ് എന്നിവർ സംസാരിച്ചു.