ശ്രീകൃഷ്ണപുരം: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. കരിമ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള നടുത്തൊടി രാജേഷിന്റെ ബൈക്കാണ് വെള്ളിയാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. തിരുവാഴിയോട്ട് ഒരു തുണിക്കടയിലും കമ്പ്യൂട്ടർ സ്ഥാപനത്തിലും മോഷണശ്രമം നടന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല.