മണ്ണാർക്കാട്: എടത്തനാട്ടുകര താണിക്കുന്നിലെ പള്ളത്ത് സക്കീറിന്റെ മേയാൻ വിട്ട ആടിനെ വന്യജീവി പിടിച്ചതായി സംശയം. വീടിന്റെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മേയാൻ വിട്ട ആടുകളിൽ ഗർഭിണിയായ ഒന്നിനെയാണ് കാണാതായത്. ഇതിനു മുൻപും ഇത്തരത്തിൽ രണ്ട് ആടുകളെ കാണാതായതായി സക്കീർ പറഞ്ഞു. ഉപ്പുകുളം ഭാഗത്ത് കടുവ, പുലി എന്നിവയെ കണ്ടതിനാൽ ഇവയിൽ ഏതെങ്കിലും പിടിച്ചതാകുമെന്ന നിഗമനത്തിലാണ് നാട്ടുകാർ.