മണ്ണാർക്കാട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന സാഹചര്യത്തിൽ മണ്ണാർക്കാട് പൊലീസ് വ്യാപാരി നേതാക്കളുമായി ചർച്ച നടത്തി. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് പൊലീസ് വിശദീകരിച്ചു. വിഷയത്തിൽ വ്യാപാരികളെ മാത്രമല്ല പൊതുജനങ്ങളെ കൂടി ബോധവത്കരിക്കണമെന്ന് വ്യാപാരി നേതൃത്വം അവശ്യപ്പെട്ടു. ടൗണിൽ അനൗൺസ്‌മെന്റ് നടത്താമെന്ന് പൊലീസ് അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ വ്യാപാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കാമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. 10 വയസിന് താഴെയുള്ള കുട്ടികളെ കൂട്ടി ടൗണിലേക്ക് ഇറങ്ങുന്നതും യുവാക്കൾ കൂട്ടംകൂടി നടക്കുന്നതും പ്രത്യേകം നിരീക്ഷിക്കുമെന്നും പൊലീസ് നിർദ്ദേശിച്ചു. വ്യാപാരി നേതാക്കളായ ബാസിത്ത് മുസ്‌ലിം, ഫിറോസ് ബാബു,
രമേഷ് പൂർണ്ണിമ, ചിൻമയാനന്ദൻ, പി.യു. ജോൺസൻ, കെ.പി.ടി. അഷറഫ് എന്നിവർ പങ്കെടുത്തു.