ശ്രീകൃഷ്ണപുരം: വെള്ളിനേഴി തിരുനാരായണപുരത്ത് പന്തലങ്ങാടൻ മലയിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിറുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിൽപ്പ് സമരം നടത്തി. പരിസരവാസികൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കളക്ടർ, ഒറ്റപ്പാലം സബ് കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, വെള്ളിനേഴി വില്ലേജ് ഓഫീസർ, വെള്ളിനേഴി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് സമരക്കാർ പരാതി നൽകി. എം.ആർ. ഷിബു, എം. രാധാകൃഷ്ണൻ, എം. സുരേന്ദ്രൻ, ശ്രീരാജ്, നാരായണ മേനോൻ, സുബ്രഹ്മണ്യൻ, ശിവദാസൻ നേതൃത്വം നൽകി.