മംഗലംഡാം: ആദ്യകാല കുടിയേറ്റ കർഷകനും മംഗലം ഡാമിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന എം.എം. മാത്യു കാടങ്കാവിൽ (94) നിര്യാതനായി. മംഗലം ഡാമിൽ വിവിധ സർക്കാർ സ്ഥാപനങ്ങളും സേവനങ്ങളും അനുവദിപ്പിക്കുന്നതിൽ നേതൃത്വം നൽകി. പാലാ സെൻട്രൽ ബാങ്ക് മാനേജർ, ഫെഡറൽ ബാങ്ക് മാനേജർ പദവികൾ വഹിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റാണ്. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി, പാലക്കാട് രൂപത ആലോചനാ സമിതി അംഗം, പീപ്പിൾസ് സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, മംഗലംഡാം ദേവാലയ ട്രസ്റ്റി, ലൂർദ് മാത സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, മംഗലം ഡാം ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്ഥാപക പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ലീലാമ്മ . മക്കൾ: മാത്തച്ചൻ (ബിസിനസ്, മംഗലംഡാം), ജോജൻ മാത്യു (എറണാകുളം - റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ), ജോൺ മാത്യു (പട്ടിക്കാട് - റിട്ട. എസ്.ബി.ഐ, ചീഫ് മാനേജർ ), സിസ്റ്റർ റോസ് മോൾ (സെർവന്റ്‌സ് ഓഫ് മേരി ,ഐവറി കോസ്റ്റ്), ഫാ. ജയിംസ് കാടങ്കാവിൽ എസ്.ഡി.ബി. (റെക്ടർ. ക്രിസ്തു ജ്യോതി കോളേജ് ബംഗളൂരു), തോമസ് മാത്യു (മാനേജർ മദർ തെരേസ സ്‌കൂൾ, വടക്കഞ്ചേരി), ഡോ: സിനി ടെജു (ടെക്‌സാസ്) മരുമക്കൾ: ആൻസിലി മാത്യു (.റിട്ട. ടീച്ചർ എൽ.എം.എച്ച്.എസ്. മംഗലംഡാം , എൽസി ജോജൻ, ഷൈജമ്മ ജോൺ , സോളി തോമസ് ( ടീച്ചർ, എം.എൻ.കെ.എം.എച്ച്.എസ്.എസ്, ചിറ്റിലഞ്ചേരി ), ടെജു തോമസ് (ടെക്‌സസ്). സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3.30ന് മംഗലംഡാം സെന്റ് സേവ്യേഴ്‌സ് പള്ളി സെമത്തേരിയിൽ.