കോങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കൽ വീട്ടിൽ അബ്ബാസ് (44) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സബീല. മക്കൾ: ഫിദ, റിയ, ആദം.