ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം കോടർമണ്ണ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചെർപ്പുളശ്ശേരി സ്വദേശിയായ 45 കാരൻ മുങ്ങിത്താണപ്പോൾ ജീവൻ രക്ഷിച്ച വിദ്യാർത്ഥികളെ ശ്രീകൃഷ്ണപുരം ജനമൈത്രി പൊലീസ് അനുമോദിച്ചു. പ്ലസ് ടു വിദ്യാർത്ഥികളായ പുഞ്ചപ്പാടം പിഷാരത്തുകുന്ന് ബാലസുബ്രഹ്മണ്യൻ - ശാന്തകുമാരി ദമ്പതികളുടെ മകൻ കിരൺ, താനിക്കപ്പറമ്പ് ബാലകൃഷ്ണൻ - നിർമല ദമ്പതികളുടെ മകൻ വൈഷ്ണവ് എന്നിവരെയാണ് ഉപഹാരം നൽകി ശ്രീകൃഷ്ണപുരം സി.ഐ: കെ.എം. ബിനീഷ് അനുമോദിച്ചത്. പഞ്ചായത്ത് അംഗം സി. ജയശ്രീ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. വിനോദ് കുമാർ, കെ. ഉഷ, കെ.എച്ച്.ജി. സോമശേഖരൻ എന്നിവർ പങ്കെടുത്തു.