മുണ്ടൂർ: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മുണ്ടൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ. രമ അദ്ധ്യക്ഷയായി. ജയലക്ഷ്മി, പി.കെ. വാസു, പി.പി. വിജയകുമാർ, കെ.കെ. സുദേവൻ, കെ.എം. മൊയ്തുപ്പ, എം.വി. ഷൺമുഖൻ, സി.വി. വിജയൻ, സുകുമാരൻ, സത്യഭാമ, സുഷമ, ജയന്തി, സുജാത, അജിത തുടങ്ങിയവർ പ്രസംഗിച്ചു.