നെന്മാറ: നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടിയിൽ വനംവന്യജീവി വകുപ്പ് ചെക്ക് പോസ്റ്റിനോടനുബന്ധിച്ച് എക്‌സൈസ്, പൊലീസ്, വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത ചെക്ക് പോസ്റ്റിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ വനം മന്ത്രി എ. കെ. ശശീന്ദ്രൻ, നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ചടങ്ങ് നടത്തിയത്.കെ. ബാബു എം.എൽ.എ ഭദ്രദീപം തെളിച്ചു. രമ്യ ഹരിദാസ് എം.പി. ഓൺലൈനിലൂടെ ആശംസാ സന്ദേശം നടത്തി. കിഴക്കൻ മേഖല ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, നെല്ലിയാമ്പതി ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ്, വാർഡ് അംഗം പി. വി. ജയൻ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ: സി.പി. അനീഷ്, നെന്മാറ ഡി. എഫ്. ഒ. ആർ ശിവപ്രസാദ്, സിബിൻ എൻ. ടി. എന്നിവർ സംസാരിച്ചു.