മണ്ണാർക്കാട് : കേരള ജർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റി യുടെയും തീരുമാന പ്രകാരം മണ്ണാർക്കാട് മേഖലാ കമ്മിറ്റി എം.എൽ.എമാരെ ആദരിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. ശാന്തകുമാരി എന്നി വരെയാണ് മണ്ണാർക്കാട് മേഖലാ കമ്മിറ്റി ആദരിച്ചത്. ചടങ്ങിൽ ജില്ലാ വൈസ് പ്രഡിഡന്റ് സി.എം. സബീറലി, മേഖലാ പ്രസിഡന്റ് അബ്ദു റഹ്മാൻ എന്നിവർ മെമന്റോ കൈമാറി. പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അമീൻ മണ്ണാർക്കാട്. രാജേഷ്, സുബ്രഹ്മണ്യൻ, എം.കെ. ഹരിദാസ്, ഇ. എം. അഷ്‌റഫ്, ബിജു പോൾ, നിസാർ, മധു, എന്നിവർ പങ്കെടുത്തു.