club
ജാഗ്രതാ സമിതി ചെയർമാൻ കൗൺസിലർ സി.പി.പുഷ്പാനന്ദ് മൊബൈലുകൾ ഏറ്റുവാങ്ങുന്നു.

മണ്ണാർക്കാട്: ജി.എം.യു.പി സ്‌കൂളിലെ ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി റോട്ടറി ക്ലബ് പ്രവർത്തകർ. പഠനപ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കുകയെന്ന ഉദ്യമത്തിലാണ് റോട്ടറി ക്ലബും പങ്കാളിയായത്.

പാർശ്വവത്കരിക്കപ്പെട്ടവർക്ക് സാന്ത്വനമേകാൻ റോട്ടറി ക്ലബ് ജാഗ്രത കാണിക്കുമെന്ന് മൊബൈലുകൾ കൈമാറിക്കൊണ്ട് ക്ലബ് പ്രസിഡന്റ് അഡ്വ. പ്രകാശ് പറഞ്ഞു. ജാഗ്രതാ സമിതി ചെയർമാനും കൗൺസിലറുമായ സി.പി. പുഷ്പാനന്ദ് മൊബൈലുകൾ ഏറ്റുവാങ്ങി.

യോഗത്തിൽ റോട്ടറി ക്ലബ് സെക്രട്ടറി മനോജ് ചന്ദ്രൻ, ജി.ജി.ആർ വിനു ജേക്കബ് തോമസ്, കെ.കെ. വിനോദ് കുമാർ, പി.ടി.എ പ്രസിഡന്റ് സി.കെ. അഫ്സൽ, കെ. മൻസൂർ, റജീന, പി.കെ. അഷറഫ്, ഹമീദ്, എം.എൻ. കൃഷ്ണകുമാർ, ലക്ഷ്മിക്കുട്ടി, സക്കീർഹുസൈൻ എന്നിവർ സംസാരിച്ചു.